കാസര്‍കോട്: ഏപ്രില്‍ എട്ടിന് കാസര്‍കോട് ബേഡകത്ത് കടയിലിട്ട് തീകൊളുത്തിയ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പലചരക്കുകട നടത്തുന്ന സി. രമിത(32) മരിച്ചു.
തൊട്ടടുത്ത് ഫര്‍ണ്ണീച്ചര്‍ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃതം ആണ്
രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീ കൊളുത്തിയത്. ഇയാള്‍ മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി രമിത പരാതി നൽകിയതിനെ തുടർന്ന് ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
ഇടതുകൈയില്‍ തീപ്പന്തവും വലതുകൈയില്‍ തിന്നര്‍ കുപ്പിയുമായി രാമാമൃതം കെട്ടിടത്തിന് പിന്നിൽനിന്ന് എത്തി ഉടനെ തീ കൊളുത്തുകയായിരുന്നുഎന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.