ലളിത് മോദിയുടെ സഹോദരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

സമിറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു.

author-image
Biju
New Update
lalith

ന്യൂഡല്‍ഹി: ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍, സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ആയതിനു പിന്നാലെ രാജ്യം വിട്ട വ്യവസായി ലളിത് മോദിയുടെ സഹോദരന്‍ സമിര്‍ മോദിയെ ബലാത്സംഗക്കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

സമിറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു.

സമിര്‍ മോദി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായും പലതവണ ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സമിറിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, സമിറിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. യുവതിയുടെ പരാതിക്ക് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.