/kalakaumudi/media/media_files/2025/07/10/image_search_1752113896514-2025-07-10-07-49-03.jpg)
അഞ്ചാലുംമൂട്: പൊതു പണിമുടക്ക് ദിവസം വിൽപ്പനയ്ക്കായി സൂക്ഷിച്ച 20 മദ്യക്കുപ്പികൾ എക്സൈസ് കണ്ടെടുത്തു. ഇഞ്ചവിള, പനയം, കാഞ്ഞിരംകുഴി, അമ്പഴവയൽ ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന വ്യാപകമാകുന്നുവെന്ന പൊതു ജനങ്ങളുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികൾ കണ്ടെടുത്തത്.
പണിമുടക്ക് ദിവസം അതിരാവിലെ മുതൽ പ്രദേശത്ത് അനധികൃത മദ്യ വില്പന വ്യാപകമായിരുന്നു. മുൻപും ഈ പ്രദേശത്തിന് സമീപത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ഉടമസ്ഥൻ ആരെന്ന് അറിയാത്ത നിലയിൽ വൻ മദ്യ ശേഖരം കണ്ടെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്,എസ്.ബാലു സുന്ദർ എന്നിവർ പങ്കെടുത്തു.