കഴക്കൂട്ടത്ത് ഐടി ജവനക്കാരിയെ പീഡിപ്പിച്ച സംഭവം; തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

author-image
Biju
New Update
RAPE ODISHA CASES

കഴക്കൂട്ടം: ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് സാഹസികമായി പിടികൂടി. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയില്‍നിന്ന് പിടികൂടിയത്. 

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഉറങ്ങുന്ന സമയത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. 

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്.