നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ചു പിന്നാലെ അപകടം കളളനെ പിടികൂടി നാട്ടുകാര്‍

ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്.

author-image
Sneha SB
New Update
SUV THEFT

താമരശ്ശേരി : പുതുപ്പാടിയില്‍ കൈതപ്പൊയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവളളിയില്‍വച്ച് പിടികൂടി.മലപ്പുറം സ്വദേശി മുബിനെയാണ് (32) നാട്ടുകാര്‍ തടഞ്ഞുവെച്ച്  പൊലീസിലേല്‍പ്പിച്ചത്.ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്.വാഹനത്തിലുണ്ടായിരുന്ന കുടുംബം തുണിക്കടയില്‍ കയറിയ സമയം വാഹന ഉടമ കാറില്‍ താക്കോല്‍ വച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു,അപ്പോഴാണ് മോഷണം നടന്നത്.ഉടന്‍ തന്നെ ഉടമ ബഹളം വച്ചു.വാഹനം കടത്തക്കൊണ്ടു പോകുന്നതിനിടയില്‍ ഏതാനും വണ്ടികളില്‍ ഇടിച്ചു ഒടുവില്‍ കൊടുവളളി നരിക്കുനി റോഡില്‍നിന്ന് വരികയായിരുന്ന കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Theft