/kalakaumudi/media/media_files/2025/02/14/1595JUZPey0xe77KYdrj.jpg)
Baiju Khan
കൊല്ലം: കൊല്ലം പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയ പ്രതി അറസ്റ്റില്‍. വാളക്കോട് കുഴിയില്‍ വീട്ടില്‍ ബൈജു ഖാന്‍ ആണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ അല്‍ഫാന ലക്കി സെന്റര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.
പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നല്‍കിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്ററില്‍ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.