/kalakaumudi/media/media_files/2025/07/01/murder-bhopal-2025-07-01-12-52-50.png)
ഭോപ്പാല്‍ : ഭോപ്പാലിലെ ഗായത്രി നഗറില്‍ 29 കാരിയായ കാമുകിയെ ലിവ്-ഇന്‍ പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിവുശേഷം മൃതദേഹത്തിനരികില്‍ക്കിടന്നുറങ്ങിയത് രണ്ട് ദിവസം.ജൂണ്‍ 27 നാണ് കൊലപാതകം നടന്നത്.സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന റിതിക സെന്നിന് ബോസുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതിയായ സച്ചിന്‍ രജ്പുത് കൊലപ്പെടുത്തിയത്.ഞയാറാഴ്ച മദ്യപിച്ച ഇയാള്‍ കൊലപാതക വിവരം സുഹൃത്തായ അനുജിനോട് പറയുകയായിരുന്നു.ഇയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്.പൊലീസ് പരിശോദിച്ചപ്പോള്‍ റിതികയുടെ അഴുകിയ നിലയിലെ മൃതദേഹം കണ്ടെടുത്തു.'മൂന്നര വര്‍ഷമായി റിതികയും പ്രതിയായ 32 കാരനായ സച്ചിന്‍ രജ്പുത്തും ലിവ് ഇന്‍ ബന്ധത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.സച്ചിന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്.