കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയും പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് അറസ്റ്റു ചെയ്തത്.2021 ലോക്ഡൗണ്‍ സമയം മുതല്‍ അതേ വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പോക്‌സോ നിയമപ്രകാരം ഇയാള്‍ക്ക് 187 വര്‍ഷം തടവു വിധിച്ചു. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിനുള്ള കേസില്‍ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും ഇയാള്‍ ഇങ്ങനൊരു കൃത്യം ചെയ്തത്.