മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസ്: നടൻ സാഹിൽ ഖാൻ  അറസ്റ്റിൽ

കേസിൽ  സാഹിൽ ഖാൻറെ ജാമ്യ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

author-image
Rajesh T L
Updated On
New Update
sahil khan

സാഹിൽ ഖാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിൽ നടൻ സാഹിൽ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ  സാഹിൽ ഖാൻറെ ജാമ്യ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിൻറെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്.

ഛത്തിസ്ഗഡ് പൊലീസിൻറെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് സാഹിലിനെ പിടികൂടാൻ സാധിച്ചത്. ഇയാളെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. സാഹിൽ ഖാൻറെ പേരിലുള്ള ‘ദ് ലയൺ ബുക് ആപ്’ മഹാദേവ് ബെറ്റിങ് ആപിൻറെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഛത്തിസ്ഗഡിലെ സാമ്പത്തിക റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും മഹാദേവ് ആപ്പിൻറെ പ്രൊമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തി വരികയാണ്. മഹാദേവ് ആപ്പിൻറെ ഭാഗമായ മറ്റൊരു ആപ്പിൻറെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടി നടി തമന്നയോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

mahadev betting app sahil khan