/kalakaumudi/media/media_files/l6mrGCJQn2xgKZXAyyie.jpg)
പ്രതീകാത്മക ചിത്രം
ബെംഗളൂരു: മൈസൂരുവിലെ ടിനരസിപ്പുരയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്. ഒളിവില്‍പോയ ഭര്‍ത്താവ് നന്ദീഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.