അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ 22ന് മലപ്പുറത്ത് കൊണ്ടോട്ടി മോങ്ങത്തുവച്ചാണ് കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിനു ശേഷമാണ് അന്നൂസിനെ കണ്ടെത്തിയത്

author-image
Sneha SB
New Update
MISSING CASE

കോഴിക്കോട് : കോഴിക്കോട് കൊടുവളളിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കോസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍.മുഖ്യപ്രതി നിയാസാണ് പൊലീസിന്റെ പിടിയിലായത്.അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോകാന്‍ ബൈക്കിലെത്തിയ ഒരാളാണ് നിയാസ് എന്നാണ് നിഗമനം.കല്‍പറ്റയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ 22ന് മലപ്പുറത്ത് കൊണ്ടോട്ടി മോങ്ങത്തുവച്ചാണ് കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിനു ശേഷമാണ് അന്നൂസിനെ കണ്ടെത്തിയത്.യുവാവിനെ തിരയുന്നതറിഞ്ഞ് സംഘം തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു.തട്ടിക്കൊണ്ട്‌പോകല്‍ സംഭവവുമായി രണ് കേസുകളിലായി മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സഹോദരന്‍ അജ്മല്‍ റോഷനുമായുളള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് സംഘം അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോയത്.അജ്മലിനെ കിട്ടാതെ വന്നതോടെയാണ് അനിയനെ തട്ടിക്കൊണ്ടുപോയത്.മൈസൂരിലെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന അന്നൂസിനെ പിന്നീട് കേരളത്തിലേക്് എത്തിക്കുകയായിരുന്നു.മൈസൂരില്‍ നിന്ന് ടാക്‌സിയിലാണ് സംഘം കേരളത്തിലെത്തിയത് ,ഡ്രൈവര്‍ക്ക് ഇതു സംബന്ധിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിവ്.

Crime missing kidnapping case