വളാഞ്ചേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തെന്നു പരാതി; പ്രതികളെ പോലീസ് പിടികൂടി

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്.

author-image
Vishnupriya
Updated On
New Update
gi

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.മൂന്നുപേർ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്തെന്നാണു പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുൻപ് രാത്രിയിലാണ് സംഭവമുണ്ടായതെന്ന് യുവതി പറഞ്ഞു.

പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് പിടികൂടി. യുവതിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. യുവതി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്.

malappuram gang-rape