/kalakaumudi/media/media_files/2025/03/20/11yc2X6D1pTcTBaTvHbj.jpg)
മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്.
അതേസമയം, വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
