കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്

രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

author-image
Biju
New Update
ftshgh

മലപ്പുറം:  പെരിന്തല്‍മണ്ണ താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. 3 പേര്‍ക്കു കുത്തേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 

ഇതില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ഥി വെള്ളിയാഴ്ച പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂളില്‍ എത്തിയിരുന്നത്. 

പരീക്ഷ കഴിഞ്ഞ ശേഷം മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാര്‍ഥി മൂന്ന് കുട്ടികളെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാര്‍ഥിയെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരങ്ങളുണ്ട്.

 

malappuram