മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ കടലില്‍ ചാടി മരിച്ചു

സ്വകാര്യ ബാങ്കില്‍ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്‌സ് റെജി (35) ആണു ജീവനൊടുക്കിയത്. യുവാവ് മരിച്ചത് ജോലിസ്ഥലത്തെ സമ്മര്‍ദം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം.

author-image
anumol ps
New Update
drown

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ കടലില്‍ ചാടി മരിച്ചു. സ്വകാര്യ ബാങ്കില്‍ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്‌സ് റെജി (35) ആണു ജീവനൊടുക്കിയത്. യുവാവ് മരിച്ചത് ജോലിസ്ഥലത്തെ സമ്മര്‍ദം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങില്‍ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം അലക്‌സ് കടല്‍പാലത്തില്‍നിന്നും ചാടുകയായിരുന്നു.

മേലുദ്യോഗസ്ഥരില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും ഓഫിസില്‍നിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ഭാര്യ ബെന്‍സി ബാബു പറഞ്ഞു. പത്തനംതിട്ട പന്തളം പ്ലാത്തോപ്പില്‍ കുടുംബാംഗമായ അലക്‌സ് റെജി, പുണെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും മകനാണ്.

malayalee bank employee suicide