കൊച്ചി വിമാനത്താവളത്തിൽ  വീണ്ടും സ്വർണക്കടത്ത്; യാത്രക്കാരൻ അറസ്റ്റിൽ

ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കലർന്ന പേപ്പർ ഷീറ്റുകളും കണ്ടെത്തി

author-image
Rajesh T L
New Update
gold smuggling

പ്രതീകാത്മക ചിത്രം

കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. 474.51 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിൻറെ പിടിയിലായത്. 

മുജീബ് റഹ്മാൻറെ ദേഹപരിശോധനയിൽ  212.78 ഗ്രാം വരുന്ന ഗുളിക രൂപത്തിലുള്ള സ്വർണം കണ്ടെടുക്കുകയും തുടർന്നുള്ള ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കലർന്ന പേപ്പർ ഷീറ്റുകളും കണ്ടെത്തിയത്. ഇതിന് 261.73 ഗ്രാം തൂക്കമുണ്ട്.

kochi international airport gold smuggling