ടെലിഗ്രാമിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിറ്റയാൾ അറസ്റ്റിൽ

ടെലിഗ്രാം ആപ്പിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നൂറുമുതൽ 250 രൂപ വരെ വിലയ്ക്ക് ഇയാൾ വിൽക്കുകയായിരുന്നു.

author-image
Vishnupriya
New Update
arrest

ചെന്നെെ: ടെലിഗ്രാം ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിൽപ്പന നടത്തിയ കൗമാരക്കാരൻ ചെന്നൈയിൽ അറസ്റ്റിൽ. മണലി ചിന്നസേക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. ടെലിഗ്രാം ആപ്പിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നൂറുമുതൽ 250 രൂപ വരെ വിലയ്ക്ക് ഇയാൾ വിൽക്കുകയായിരുന്നു. ഇയാളുടെ പക്കൽ രണ്ടായിരത്തോളം അശ്ലീല വീഡിയോകൾ കൈവശമുണ്ടായിരുന്നുവെന്ന് ആവഡി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു.

teen arrested