വയനാട്ടില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍; സംസ്ഥാനത്തേക്കുള്ള സ്ഥിരം ലഹരി കടത്തുകാരനെന്ന് സംശയം

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വഴി തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

author-image
Vishnupriya
New Update
s

സുഹൈര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

മീനങ്ങാടി: വയനാട്ടില്‍ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍ (24) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്നും 113.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാള്‍ സംസ്ഥാനത്തേക്കുള്ള സ്ഥിരം ലഹരി കടത്തുകാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വഴി തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

drugs wayanadu