73-കാരിയായ അമ്മയുടെ കൈയും കാലും അടിച്ചൊടിച്ച് മകന്‍;കാരണം കുടുംബവഴക്ക്‌

കുടുംബവഴക്കിനെത്തുടര്‍ന്ന്‌ 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച് 44-കാരനായ മകന്‍.ഇടുക്കി കട്ടപ്പനയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

author-image
Akshaya N K
New Update
cc

കട്ടപ്പന:കുടുംബവഴക്കിനെത്തുടര്‍ന്ന്‌ 73-കാരിയായ അമ്മയുടെ കൈയും കാലും കോടാലികൊണ്ട് അടിച്ചൊടിച്ച് 44-കാരനായ മകന്‍.ഇടുക്കി കട്ടപ്പനയില്‍
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.


ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ പ്രസാദിനെ  കട്ടപ്പന പോലീസ് അറസ്റ്റുചെയ്ത്‌ വധശ്രമത്തിന് കേസെടുത്തു.

കമലമ്മയും ഭര്‍ത്താവ് ദിവാകരനും താമസിച്ചിരുന്ന വീട്  പ്രസാദും ഭാര്യയും എഴുതിവാങ്ങിയശേഷം ഇരുവരേയും വീട്ടില്‍ നിന്ന് പുറത്താക്കിയതായി കമലമ്മ  പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും കോടതിയിലാണ്. പുറത്താക്കിയതോടെ വീടിനോടുചേര്‍ന്ന് താത്കാലികമായി മുറി പണിതാണ് കമലമ്മ താമസിച്ചിരുന്നത്‌. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛന്‍ ദിവാകരന്റെ താമസം.

കഴിഞ്ഞ ദിവസം കമലമ്മയുടെ മുറിയിലേക്ക് എത്താനുള്ള വഴിയില്‍ മകനും മരുമകളും കോഴിക്കൂട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. 

Crime Idukki kattappana injury