കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി, കഷണങ്ങളാക്കി; യുവാവ് അറസ്റ്റിൽ

ഹോസ്‌പേട്ട് ഗ്രാമവാസിയായ പുഷ്പ (32) യാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

author-image
Greeshma Rakesh
New Update
murder case

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗളൂരു: കർണാടകയിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കി. തുമകുരു ജില്ലയിലാണ് സംഭവം.ഹോസ്‌പേട്ട് ഗ്രാമവാസിയായ പുഷ്പ (32) യാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുമായുണ്ടായ വഴക്കാണ് കൊലപാതകത്തിൽ അവസാനിച്ചത്.പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം അടുക്കളയിൽവെച്ച് കഷണങ്ങളാക്കുകയായിരുന്നു.എട്ടു വയസ്സുള്ള കുട്ടിയുമായി ദമ്പതിമാർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തടിമിൽ തൊഴിലാളിയാണ് ശിവറാം. ഇരുവരും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

 

Crime News karnataka Murder Case