ആഡംബര കാര്‍ വാങ്ങി നല്‍കിയില്ല ; ആത്മഹത്യ ചെയ്ത് യുവാവ്

ചത്‌ലപള്ളി ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിലേക്ക് പോയ യുവാവ് കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

author-image
Sneha SB
New Update
DAED 21

ഹൈദരാബാദ് : തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ 21 കാരന്‍ ആത്മഹത്യ ചെയ്തു.പിതാവിന് ആഡംബര കാര്‍ വാങ്ങാനുളള സാമ്പത്തിക ശേഷിയില്ലെന്നാരോപിച്ച് കാര്‍ വാങ്ങാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.യുവാവിന്റെ അച്ഛന്‍ കാര്‍ഷിക തൊഴിലാളിയാണ്. ചത്‌ലപള്ളി ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിലേക്ക് പോയ യുവാവ് കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് താന്‍  വിഷം കഴിച്ചു എന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു.മദ്യത്തിന് അടിമയായ ഇയാള്‍ മാനസികാവസ്ഥ സ്ഥിരതയുള്ളതല്ലായിരുന്നു. വലിയ വീട്, ആഡംബര കാര്‍ എന്നിവയുള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ ആവശ്യപ്പെട്ട് മാതാപിതാക്കളുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.യുവാവിന്റെ മാതാപിതാക്കള്‍ക്ക് രണ്ട് ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അവര്‍ അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹം വിസമ്മതിക്കുകയും ആഡംബര കാര്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയുമായിരുന്നു.

suicide