കൊച്ചി: നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി മരോട്ടിച്ചുവടിലാണ് ഞായറാഴ്ച രാവിലെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഇടപ്പള്ളി കൂനംതൈ സ്വദേശി പ്രവീണ്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവം കൊലപാതകമാണെന്നാണ് സംശയം. യുവാവിന്റെ ശരീരത്തില്‍ മുറിവുകളുണ്ട്. വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ ഉടന്‍ സ്ഥലത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൊച്ചി ഡി.സി.പി. ജുവനപ്പുടി മഹേഷ് പറഞ്ഞു.