വാരാണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
എട്ടുവയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം.
New Update