അറസ്റ്റിലായ രമേഷ്
ബംഗളൂരു: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനെ യുവാവ് കഴുത്തറുത്ത് കൊന്ന് യുവാവ്. ട്രോളി ഓപറേറ്ററായ രാമകൃഷ്ണയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ഒന്നാം ടെർമിനലിലെ പാർക്കിങ് ഏരിയയിൽവച്ചാണ് സംഭവം. പ്രതി രമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തുമക്കുരു സ്വദേശികളാണ്.
രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടർന്ന് 2022ൽ രമേഷും ഭാര്യയും വേർപിരിഞ്ഞിരുന്നു. തുടർന്ന് രമേഷ് രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽവെച്ച് പ്രതി ആക്രമണം നടത്തിയത്. ബാഗിൽ കത്തിയുമായാണ് പ്രതി വിമാനത്താവളത്തിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബസിൽ എത്തിയതിനാൽ ബാഗ് സ്കാൻ ചെയ്തിരുന്നില്ല.
വിമാനത്താവളത്തിൽ എത്തിയശേഷം ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടർന്ന് രാമകൃഷ്ണ ടെർമിനലിൽനിന്ന് പുറത്തേക്ക് വന്നയുടൻ കത്തിയുമായെത്തി പ്രതി ഇയാളുമായി സംഘർഷത്തിൽ ഏർപ്പെടുകയും പിന്നാലെ കഴുത്തറുക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പാർക്കിങ് ഏരിയയിലെത്തിയ യാത്രക്കാരും ജീവനക്കാരും നടുങ്ങി. പ്രതിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കീഴടക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
