/kalakaumudi/media/media_files/2025/08/09/delhi-murder-2025-08-09-14-29-16.jpg)
ഡല്‍ഹി : ഡല്‍ഹിയില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. ഡല്‍ഹിയിലെ കരാവല്‍ നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 28 വയസ്സുകാരിയായ ജയശ്രീയും അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളെയുമാണ് കൊപ്പെടുത്തിയത്. കൊലയാളിയായ പ്രദീപിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
പ്രദീപും ജയശ്രീയും തമ്മില്‍ വളരെക്കാലമായി കലഹമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു. കുടുംബത്തെ ഇയാള്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ഫൊറന്‍സിക് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി.