മധ്യപ്രദേശില്‍ കാമുകിയെ കൊന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊലപാതകശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

author-image
Sneha SB
New Update
DEATH REP MP

മധ്യപ്രദേശ് : മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് യുവാവ്.കൊലപാതകശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ നില്‍ക്കുമ്പോഴായിരുന്നു പ്രതിയുടെ ആക്രമണം.പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു.സംഭവത്തില്‍ ദൃക്‌സാക്ഷികളുണ്ടെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോദിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.സ്‌കൂള്‍ നിര്‍ദേശിച്ച പ്രകാരം പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

murder arrested suicide attempt