മണലൂരില്‍ മധ്യവയസ്‌കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ലത ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായതാണ്

author-image
Biju
New Update
hgd

Manaloor Women

തൃശ്ശൂര്‍: തൃശൂര്‍ മണലൂരില്‍ മധ്യവയസ്‌കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വേളയില്‍ വീട്ടില്‍ ലത (56)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ലത ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായതാണ്. 

തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.