/kalakaumudi/media/media_files/2025/10/22/mangaluru-2025-10-22-09-03-39.jpg)
മംഗളൂരു: ഹോസ്റ്റലില്‍ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. നഗരത്തിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയെയാണ് (26) കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മംഗളൂരുവില്‍ എക്‌സ്‌റേ ടെക്‌നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഒട്ടേറെ യുവാക്കളില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ചതായും കണ്ടെത്തി.
യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോണ്‍ രേഖകളുള്‍പ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
