/kalakaumudi/media/media_files/vSFbKR5mxBPpV4ZHxmV2.jpg)
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഹില്‍ഡയെയാണു (60) മകന്‍ മെല്‍വിന്‍ കൊന്നത്. അയല്‍വാസി ലൊലിറ്റയേയും (30) ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചു. മെല്‍വിന്‍ ഒളിവിലാണ്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
ഹില്‍ഡയും മെല്‍വിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ഹില്‍ഡയുടെ മേല്‍ മെല്‍വിന്‍ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണു മെല്‍വില്‍ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. ലൊലിറ്റയേയും പെട്രോളൊഴിച്ചു തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചത്. മെല്‍വിന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് വിവരം.