ഒമ്പതാം ക്ലാസ്‌കാരിയ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി,മാതൃസഹോദരന്‍ അറസ്റ്റില്‍

പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഇയാള് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു

author-image
Sneha SB
New Update
RAPE VARKKALA


തിരുവനന്തപുരം : വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍.തിരുവനന്തപുരത്തെ അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.കുടുംബ പ്രശ്‌നം കാരണം കുട്ടിയുടെ അമ്മാവന്‍ ഏതാനും മാസങ്ങളായി കുട്ടിയുടെ വീട്ടിലാണ് താമസം.ഇതിനിടെയാണ് ഇയാള്‍ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഇയാള് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.ഏതാനും ദിവസം മുന്‍പ് കുട്ടി വയറുവേദനയുമായി ആശുപത്രിയില്‍ എത്തുമ്പോഴാണ് സഭവം പുറത്തറിയുന്നത്.തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം അയിരൂര്‍ പൊലീസില്‍ അറിയിക്കുന്നത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

arrested rape