കൊഴിഞ്ഞാമ്പാറ: സംസ്ഥാനാതിര്‍ത്തിയില്‍ മൂന്നിടങ്ങളിലായി 72.35 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ചുപേര്‍ അറസ്റ്റിലായി. ഗോപാലപുരം, വണ്ണാമട, വണ്ടിത്താവളം ഭാഗങ്ങളില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പൊള്ളാച്ചിയില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാര്‍ ഗോപാലപുരത്തു വെച്ച് പരിശോധിച്ചപ്പോഴാണ് 66.08 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇതില്‍ നാലുപേര്‍ പിടിയിലായി. പാലക്കാട് നൂറണി ചടനാംകുറിശ്ശി എം. മുഹമ്മദ് അന്‍വര്‍ (37), കുനിശ്ശേരി തൃപ്പാളൂര്‍ പുല്ലോട് സി. വിജയകൃഷ്ണന്‍ (34), നൂറണി വെണ്ണക്കര വൈ. ഫിറോസ് (39), പുതുപ്പള്ളിത്തെരുവ് കുറ്റിയാനിപ്പറമ്പില്‍ വീട്ടില്‍ എന്‍. മന്‍സൂര്‍ അലി (25) എന്നിവരാണ് പിടിയിലായത്.
വണ്ണാമടയില്‍ നടത്തിയ വാഹനപരിശോധനയില്‍ 6.28 ഗ്രാം എംഡിഎംഎയുമായി മലപ്പുറം വെട്ടിച്ചിറ ചൊള്ളത്തുപുരം എം. നജീബ് (38) പിടിയിലായി.
വണ്ടിത്താവളം അയ്യപ്പന്‍കാവ് കൈതറവില്‍ 0.35 മില്ലിഗ്രാം എംഡിഎംഎയും പിടികൂടി. കനാല്‍പുറമ്പോക്ക് സ്ഥലത്തെ വാഴയുടെ പോളയ്ക്കിടയില്‍ രണ്ടു ചെറിയ കവറിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍, കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. അരുണ്‍കുമാര്‍, എസ്.ഐ.മാരായ കെ. ഷിജു, ശ്രീധര്‍, ഗ്രേഡ് എസ്‌ഐ ഫിറോസ്, എഎസ്‌ഐമാരായ ആര്‍. വിനോദ്, ജി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.