/kalakaumudi/media/media_files/2025/02/16/VszoPJ3ta3BYzkH31hvh.jpg)
Rep. Img.
ആറ്റിങ്ങല്‍: തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ദീര്‍ഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേര്‍ പിടിയിലായി. വര്‍ക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്.
അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പൊലീസ് അറിയിച്ചു
ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്ന ഇവരെ ഡാന്‍സാഫ്' ടീം തന്ത്രപൂര്‍വ്വം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ബംഗളുരുവില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സില്‍ കല്ലമ്പലത്ത് ഇറങ്ങി വര്‍ക്കലയ്ക്ക് പോകാന്‍ നില്‍ക്കവേയാണ് ഡാന്‍സാഫ് ടീം പിടികൂടിയത്. ദീപു വര്‍ക്കല പൊലീസില്‍ നേരത്തെയും സമാന കേസുകളില്‍ പ്രതിയാണ്.
ഇവരുടെ ദേഹ പരിശോധന നടത്തിയതില്‍ നിന്ന് ഏകദേശം 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ എം ഡി എം എ കണ്ടെടുത്തു.
ജില്ലാ റൂറല്‍ ഡാന്‍സാഫ് എസ്.ഐ മാരായ സഹില്‍ , ബിജു , ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്.