അച്ഛന്റെ കാമുകിയെ കൊലപ്പെടുത്തി; 16 കാരന്‍ പിടിയില്‍

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്നതിനിടെ അവിനാശിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് 16-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

author-image
anumol ps
New Update
ss

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോയമ്പത്തൂര്‍: അച്ഛന്റെ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16 കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ അന്നൂരിലാണ് സംഭവം. അന്നൂര്‍ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും  കനകയും അന്നൂരിലെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ പ്രതി കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ട്.

മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛന്‍. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്നതിനിടെ അവിനാശിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് 16-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.  പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ലക്ഷ്മി മില്‍സ് ജങ്ഷനിലെ ജുവനൈല്‍ഹോമിലേക്ക് മാറ്റി.

 

minor boy