/kalakaumudi/media/media_files/2025/04/09/MeVBO9s4JDCxz8vnFbfm.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചശേഷം കാണാതായ പിരപ്പൻകോട് ഹൈസ്കുളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാർ-മായ ദമ്പതികളുടെ മകൻ അർജുനെ (14)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം കളി കഴിഞ്ഞ് കൂട്ടുകാർ എല്ലാവരും വീട്ടിലേക്ക് മടങ്ങിയെങ്കിലും അർജുനെ കാണാതാവുകയായിരുന്നു.തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപമുള്ള പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.