/kalakaumudi/media/media_files/2025/01/30/MGSfqH3VGyDrgiu4HKA6.jpg)
Balaramapuram
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്.
കോട്ടുകാല്‍കോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റഇല്‍ കണ്ടെത്തിയത്. സംഭവവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സ്ഥലം എംഎല്‍എ എം വിന്‍സെന്റ് അടക്കം പറയുന്നത്.
രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. സംഭവത്തില്‍, മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ഇന്നലെ ഉറങ്ങാന്‍ കിടന്നത് അമ്മാവനൊപ്പമാണെന്നാണ് അമ്മയുടെ മൊഴി. പുലര്‍ച്ചെ അഞ്ചിന് കുഞ്ഞ് കരഞ്ഞതായും അമ്മ പറഞ്ഞിട്ടുണ്ട്.