കുമളിയിൽ വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി;കോയമ്പത്തൂർ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു.

author-image
Rajesh T L
Updated On
New Update
crime

പ്രതീകാത്മ ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കുമളി: വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ. കോയമ്പത്തൂർ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസാണ് എടുത്തിരിക്കുന്നത്. ചെക്കോസ്ലോവാക്യയിൽ നിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽ വെച്ചു പീഡിപ്പിച്ചെന്നാണു പരാതി. യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു.

ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനിൽ പരാതിനൽകുന്നത് . ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യൻ യുവതി,സമൂഹമാധ്യമങ്ങളിലൂടെ യുവതിയും പ്രേംകുമാറും തമ്മിൽ പരിചയമുണ്ടായിരുന്നു.  പ്രേംകുമാറുമൊത്താണ് യുവതി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പോയത്. ഇതിനിടെയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. 

പരാതിയുടെ അടിസ്ഥാനത്തിൽ കുമളി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിസ്ഥാനത്തുള്ള പ്രേംകുമാറിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ നീക്കം.

tourist kumali rape attempt