കോഴിക്കോട് : പന്തീരങ്കാവില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു.സ്‌കൂട്ടറില്‍ എത്തിയ വ്യക്തിയാണ് പണം കവര്‍ന്നത് പ്രതിക്കായി തിരച്ചില്‍ തുടരുന്നു.ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യില്‍നിന്ന് പണം അടങ്ങുന്ന കറുത്ത ബാഗ് തട്ടിപ്പറിച്ചാണ് ഇയാള്‍ ഓടിയത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കവര്‍ച്ച നടന്നത്.പന്തീരങ്കാവില്‍നിന്നും മാങ്കാവിലേക്ക് പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സിന് മുന്നിലാണ് സംഭവം.പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് പണം കവര്‍ച്ച ചെയ്തതെന്ന് പൊലീസ് അറിയിച്ചു.വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.കറുപ്പും,പച്ചയും,മഞ്ഞയും ചേര്‍ന്ന ടീ ഷര്‍ട്ടും,മഞ്ഞ റെയിന്‍ കോട്ടും,ഹെല്‍മെറ്റും ഇയാള്‍ ധരിച്ചിട്ടുണ്ട്.
കോഴിക്കോട് ബാങ്ക് ജീവനക്കാരില്‍നിന്ന് പണം തട്ടിയെടുത്തു ; പ്രതിക്കായി തിരച്ചില്‍
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യില്‍നിന്ന് പണം അടങ്ങുന്ന കറുത്ത ബാഗ് തട്ടിപ്പറിച്ചാണ് ഇയാള്‍ ഓടിയത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കവര്‍ച്ച നടന്നത്.
New Update