ദിസ്പൂർ: പത്ത് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺമോയ് ബർമൻ എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. സ്യൂട്ട്‌കേസിലാക്കിയാണ് മൃതദേഹം റോഡിൽ തള്ളിയത്.
വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ മകനെ കാണാനില്ലെന്ന്പറഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ എന്നാൽഇവരുടെമൊഴികളിലെപൊരുത്തക്കേടുകളാണ്പോലീസിൽസംശയംഉണ്ടാക്കിയത്. ബർമനിലുള്ള ഭർത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. ഒരുസ്വകാര്യ ക്ലിനിക്കിലെജീവനക്കാരിയാണ്പിടിയിലായ ദീപാലി.
യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്ന്പോലീസ്കണ്ടെത്തി. പ്രതികൾ രണ്ടു പേരും കുട്ടിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും കുട്ടിയുടെ സ്‌കൂൾ ബാഗും പൊലീസ് കണ്ടെടുത്തു. പ്രതികളായ രണ്ട് പേരെയും പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു.