ചെന്നൈ : ഇഞ്ചമ്പാക്കത്ത് ഇരട്ട കുഞ്ഞുങ്ങളിലൊരാളെ എറിഞ്ഞ് കൊന്ന് അമ്മ.ഒന്നരമാസം പ്രായമുളള കുഞ്ഞിനെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് എറിഞ്ഞ് കൊന്നത്.അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിന് ജന്മനാ അസുഖമാണ് അതിന്റെ മനോവിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും അമ്മ ഭാരതി പറയുന്നു.ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ഡ്രൈവറായ അരുണിനും ഭാരതിക്കും നാല്‍പ്പത്തിയഞ്ച് ദിവസം മുമ്പാണ് ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.പ്രസവാനന്തരം ഭാരതിയുടെ വീട്ടിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്.ഇവരുടെ കുഞ്ഞിനെ കാണാനില്ല എന്നു പറഞ്ഞപ്പോള്‍ ആശങ്ക കാണിച്ച ഭാരതി നിലവിളിക്കുകയും ബന്ധുക്കളെത്തി കുഞ്ഞിനെ അന്വേഷിക്കുകയും ചെയ്തു,എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല.ഇതോടെ വീട്ടുകാര്‍ നീലാങ്കര പൊലീസില്‍ അറിയിക്കുകയായിരുന്നു.പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് ബാഗില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരട്ട കുഞ്ഞിലൊരാളെ എറിഞ്ഞ് കൊന്ന അമ്മ അറസ്റ്റില്‍
അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിന് ജന്മനാ അസുഖമാണ് അതിന്റെ മനോവിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും അമ്മ ഭാരതി പറയുന്നു.
New Update