ബെംഗളുരുവില്‍ മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം; യുവതി ഗുരുതരാവസ്ഥയില്‍

ബെംഗളൂരു തനിസാന്ദ്ര മെയിന്‍ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) വെട്ടിയത്.

author-image
Biju
New Update
Crime

Chendamangalam

ബെംഗളൂരു: ക്ഷേത്രത്തില്‍ മകളെ നരബലി നല്‍കാന്‍ ശ്രമിച്ച അമ്മ പിടിയില്‍. കഴുത്തിനുപിന്നില്‍ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു തനിസാന്ദ്ര മെയിന്‍ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു. 

പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നില്‍നിന്ന് അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു. കഴുത്തിനുപിന്നില്‍ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രേഖയും ഭര്‍ത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍വന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യൗതിഷിയുടെ നിര്‍ദേശപ്രകാരമാണ് മകളെ നരബലിനല്‍കാന്‍ സരോജമ്മ തീരുമാനിച്ചതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.