/kalakaumudi/media/media_files/2025/07/11/ludhiyana-murder-2025-07-11-11-34-52.png)
ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ മരുമകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃ മാതാപിതാക്കളും ബന്ധുവും അറസ്റ്റില്‍.
ആരതി ചൗക്കിലാണ് സംഭവം. 30കാരിയായ രേഷ്മയെ കൊലപ്പെടുത്തിയശേഷം ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളുകയായയിരുന്നു.യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷന്‍, ഭര്‍തൃമാതാവ് ദുലരി, ബന്ധു അജയ് എന്നിവരാണ് അറസ്റ്റിലായത്.
രേഷ്മ രാത്രിയില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ പുറത്തുപോയി ഏറെ വൈകി വരുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഭര്‍തൃമാതാപിതാക്കള്‍ ചേര്‍ന്ന് രേഷ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ അമര്‍ജിത്ത് സിങ് പറഞ്ഞു.
കൊലപാതകശേഷം മൃതദേഹം ചാക്കില്‍ കെട്ടി തള്ളാനുള്ള ശ്രമത്തിനിടെ പ്രദേശവാസികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന വീഡിയോ പൊലീസിന് ലഭിച്ചിരുന്നു. റോഡരികില്‍ ചാക്ക് ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹകി മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. കേടായ മാങ്ങയാണ് ചാക്കിലെന്നാണ് പ്രദേശവാസികളോട് ആദ്യം ഇരുവരും പറഞ്ഞത്. പിന്നീട് ചത്തുപോയ നായയുടെ ജഡമാണെന്നും പറഞ്ഞു. ഇതിനിടെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിത്.
തുടര്‍ന്ന് ബൈക്കില്‍ വെച്ചുകെട്ടിയശേഷം ലുധിയാനയിലെ ആരതി ചൗക്കിന് സമീപം ഫിറോസ്പുര്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് രേഷ്മയുടെ ഭര്‍ത്താവ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കുറച്ചുമാസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ഭര്‍ത്താവിനെ വിട്ട് രേഷ്മ ലുധിയാനയിലെ ഭര്‍തൃവീട്ടിലെത്തിയത്.