തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്ന് മദ്യം ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമം

സംഭവം നടക്കുമ്പോള്‍ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കറികത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു.

author-image
Biju
New Update
klliyur

തിരുവനന്തപുരം:  മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂര്‍ പകലൂര്‍ ലക്ഷ്മി നിവാസില്‍ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. 

സംഭവം നടക്കുമ്പോള്‍ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കറികത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു. മദ്യവിമുക്തി കേന്ദ്രത്തില്‍ പലതവണ ചികിത്സയിലായിരുന്നു അജയകുമാര്‍. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ചു. രണ്ടാമത്തെ കുപ്പി എടുത്തപ്പോള്‍ വിജയകുമാരി വഴക്കുപറഞ്ഞു. 

ആപ്പിള്‍ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിച്ചു. വിജയകുമാരി ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവച്ചാണ് അമ്മയെ കുത്തിയത്. കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാര്‍ ശ്രമിച്ചു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിജയകുമാരി കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു.