/kalakaumudi/media/media_files/2025/04/12/D4j9dzgkkwW1jZ1ltEEC.jpg)
കല്‍പ്പറ്റ: സ്റ്റേഷനിലെ ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി തേടി. മെയ് 18ന് ശേഷം വിശദമായി വാദം കേള്‍ക്കും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെയാണ് മരിച്ച നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു.
പൊലീസ് കംപെയിന്റ് അതോറിറ്റി ചെയര്‍മാനും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം ഗോകുലിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താന്‍ നീക്കവുമായി ആദിവാസി സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.