മോട്ടോര്‍ സൈക്കിള്‍ മോഷണ സംഘം പിടിയില്‍

കൊടുങ്ങല്ലൂര്‍, മാള, ഞാറക്കല്‍, ആലങ്ങാട്, പറവൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍നിന്ന് യമഹ മോട്ടോര്‍ സൈക്കിളുകള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു

author-image
Punnya
New Update
theft gang

പിടിയിലായ പ്രതികള്‍

കൊടുങ്ങല്ലൂര്‍: സ്ഥിരമായി മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയില്‍. മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടില്‍ സുനീഷ് (25), മൂത്തകുന്നം സ്റ്റാര്‍ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പില്‍ വീട്ടില്‍ അന്‍വര്‍ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍, മാള, ഞാറക്കല്‍, ആലങ്ങാട്, പറവൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍നിന്ന് യമഹ മോട്ടോര്‍ സൈക്കിളുകള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച വാഹനം അന്നുതന്നെ കോയമ്പത്തൂരെത്തിച്ച് വില്‍പ്പന നടത്തും. ഇങ്ങനെ പത്ത് യമഹ മോട്ടോര്‍ സൈക്കിളുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. പ്രതികളുമായി കൊടുങ്ങല്ലൂര്‍ പൊലീസ് മേത്തലയിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.

theft case arrested Yamaha Motorcycle