മുംബൈയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ പീഡനം, പോര്‍ട്ടര്‍ അറസ്റ്റില്‍

എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലപ്രയോഗം നടത്തിയെന്നും സ്ത്രീയുടെ ബന്ധു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

author-image
Biju
New Update
dgr

Rep.Img

മുംബൈ: ബാന്ദ്ര ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീ പീഡനത്തിന് ഇരയായി. കേസില്‍ പോര്‍ട്ടറെ അറസ്റ്റ് ചെയ്തു. ആളില്ലാത്ത കോച്ചില്‍ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. ഹരിദ്വാറില്‍നിന്നു ബന്ധുവിനൊപ്പം എത്തിയതാണ് 55 വയസ്സുള്ള സ്ത്രീ. 

എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലപ്രയോഗം നടത്തിയെന്നും സ്ത്രീയുടെ ബന്ധു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പൊലീസ് പറയുന്നത് ഇങ്ങനെ: ഹരിദ്വാറില്‍നിന്നും ബന്ധുവിനൊപ്പമാണ് സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്ഫോമില്‍ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനില്‍ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോര്‍ട്ടര്‍ ട്രെയിനില്‍കയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം വസായ്‌വിരാര്‍ മേഖലയില്‍ മാത്രം ദിവസവും ഒന്നിലേറെ പീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. നാലസൊപാര ഈസ്റ്റില്‍ ഉത്തരേന്ത്യക്കാര്‍ ഏറെയുള്ള ചേരിപ്രദേശങ്ങളിലാണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പൊലീസും സാമൂഹിക സംഘടനകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേസുകള്‍ കുറയുന്നില്ല.

സ്ത്രീ സൗഹൃദമെന്നു പേരുകേട്ട മുംബൈ നഗരത്തില്‍ ആളൊഴിഞ്ഞ ട്രെയിനില്‍ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ ആശങ്കയിലാണ് നഗരവാസികള്‍. 2023ല്‍ ലോക്കല്‍ ട്രെയിനില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ ശേഷം ട്രെയിനുകളില്‍ സുരക്ഷ കൂട്ടുന്നതിനായി റെയില്‍വേ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതു പേരിനുമാത്രമാണെന്നു വ്യക്തം.

അടുത്തകാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ലോക്കല്‍ ട്രെയിനില്‍ ക്യാമറകള്‍ ഘടിപ്പിച്ചെങ്കിലും പേരിന് മാത്രമേയുള്ളൂ. ആവശ്യത്തിന് ജീവനക്കാരുമില്ല. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കാന്തിവ്ലി സ്വദേശിനിയായ പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസില്‍ മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.

mumbai