വിഴിഞ്ഞം: മദ്യപിക്കുന്നതിടയില്‍ അസഭ്യം പറഞ്ഞത് വിലക്കിയതിന്റെ പ്രകോപനത്തില്‍ മത്സ്യത്തൊഴിലാളിയുടെ തല റോഡിലിടിച്ച് ഗുരുതരമായി പരുക്കേറ്റമത്സ്യത്തൊഴിലാളി മരിച്ചു. കോട്ടുകാല്‍ വില്ലേജില്‍ ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസില്‍ തീര്‍ഥപ്പന്‍(56) ആണ് തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്. അയല്‍വാസിയായ അലോഷ്യസിനെതിരെ വിഴിഞ്ഞം പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആര്‍. പ്രകാശ് പറഞ്ഞു.
കഴിഞ്ഞ 28- ന് രാത്രി 9.45- ഓടെ അടിമലത്തുറ ബീച്ച് റോഡില്‍ സ്റ്റാര്‍ ഇലവന്‍ ക്ലബ്ബിന്റെ ഗ്രൗണ്ടിന് സമീപത്തെ ഷെഡിന് സമീപമായിരുന്നു സംഭവം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ അലോഷ്യസ് അസഭ്യം പറഞ്ഞത് തീര്‍ഥപ്പന്‍ വിലക്കിയിരുന്ന. ഇതിന്റെ പ്രകോപനത്തില്‍ അലോഷ്യസ് ഷെഡില്‍നിന്ന് പുറത്തിറങ്ങിയശേഷം തീര്‍ഥപ്പനുമായി പിടിവലിയുണ്ടാകുകയും തുടര്‍ന്ന് റോഡില്‍ തളളിയിടുകയും ചെയ്തു.
തുടര്‍ന്ന് തലപിടിച്ച് നിരവധി തവണ റോഡിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ മരിച്ചു.