ചോക്ലേറ്റ് വാങ്ങാന്‍ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍.

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതില്‍ ദേഷ്യപ്പെട്ട ബാലാജി സാരി കഴുത്തില്‍ കുരുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.

author-image
Jayakrishnan R
New Update
wayanad crime

 

 

മുംബൈ: ചോക്ലേറ്റ് വാങ്ങാന്‍ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് മകള്‍ ആരുഷിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതില്‍ ദേഷ്യപ്പെട്ട ബാലാജി സാരി കഴുത്തില്‍ കുരുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ബാലാജി മദ്യത്തിന് അടിമയായിരുന്നെന്നും കുടുംബത്തില്‍ പതിവായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഇയാള്‍ക്കൊപ്പം മകള്‍ ആരുഷി മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. ഭാര്യ വര്‍ഷ നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മകളെ കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

 

 

Crime murder