/kalakaumudi/media/media_files/X5ZLnaWIWXQTCG34VB3C.jpg)
ലഖ്‌നോ: ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍ക്കാര്‍ അധ്യാപകന്‍ വെടിവെച്ച് കൊന്നു. ഖേക്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുന്‍ഹെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. 32കാരനായ അജയ് കുമാര്‍ ആണ് മരിച്ചത്.
അവധിക്ക് ഗ്രാമത്തിലെത്തിയ അജയ് ഇന്നലെ രാത്രി അത്താഴത്തിന് ശേഷം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ മോഹിത ആര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു.
ആദ്യം ക്രിക്കറ്റ് മാച്ചിനെക്കുറിച്ച് ആരംഭിച്ച തര്‍ക്കം പിന്നീട് ഒരു വാട്‌സ്ആപ് ചാറ്റിനെച്ചൊല്ലിയായി. തര്‍ക്കം മുറുകിയതോടെ അധ്യാപകന്‍ പിസ്റ്റള്‍ എടുത്ത് പൊലീസുകാരനെ വെടിവെക്കുകയായിരുന്നു.
കുടുംബം ഉടന്‍ അജയിയെ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.