ജയിലിലെത്തിയിട്ട് ഒരുമാസം, തെല്ലും കുറ്റബോധമില്ലാതെ ഹണിമൂണ്‍ വധക്കേസ് പ്രതി

പ്രതി സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ ഒന്നും ഇതുവരെ സംസാരിച്ചിട്ടില്ല.

author-image
Jayakrishnan R
New Update
8 Bangladesh

ന്യൂഡല്‍ഹി: മേഘാലയ ഹണിമൂണ്‍ വധക്കേസിലെ പ്രതി സോനം രഘുവംശി ഷില്ലോങ് ജയിലിലെത്തിയിട്ട് ഒരുമാസം. സോനം ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും ജയിലിലെ മറ്റ് വനിതാ തടവുകാരുമായി നന്നായി ഇടപഴകുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍  വരുന്നു . എങ്കിലും താന്‍ ചെയ്ത കാര്യത്തില്‍ സോനം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങളാരും തന്നെ ജയിലില്‍ സോനത്തെ സന്ദര്‍ശിച്ചിട്ടില്ല.പ്രതി സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ ഒന്നും ഇതുവരെ സംസാരിച്ചിട്ടില്ല. ജയില്‍ വാര്‍ഡന്റെ ഓഫീസിനടുത്താണ് സോനത്തെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍. വിചാരണ നേരിടുന്ന രണ്ട് വനിതാ തടവുകാരാണ് സോനത്തിനൊപ്പമുള്ളത്.ഷില്ലോങ് ജയിലില്‍ ആകെ 496 തടവുകാരാണുള്ളത്. അതില്‍ 20 പേര്‍ സ്ത്രീകളാണ്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ജയിലിലെ രണ്ടാമത്തെ വനിതാ തടവുകാരിയാണ് സോനം. സദാസമയം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് സോനം കഴിയുന്നത്.
കഴിഞ്ഞ മേയ് 11-നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20-ന് ദമ്പതികള്‍ മേഘാലയയിലേക്ക് പോയി. മൂന്ന് ദിവസത്തിന് ശേഷം ഇരുവരെയും കാണാതായി. രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്‌റയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയില്‍നിന്ന് ജൂണ്‍ രണ്ടിന് കണ്ടെത്തി. ജൂണ്‍ 9-ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍നിന്ന് സോനത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, രാജ് കുശ്വാഹയെയും രാജാ രഘുവംശിയെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളാണെന്ന് കരുതുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

Crime murder