സഹോദരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഷാമോനെ സഹോദരനായ ഷിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. വാഴകുളത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. 

author-image
Athira Kalarikkal
New Update
new crime

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഴക്കുളം : മൂവാറ്റുപുഴ വാഴക്കുളത്ത് സഹോദരനെ മര്‍ദ്ദിച്ച് കൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം സ്വദേശി ഷിന്റോയെയാണ് പൊലീസ് പിടികൂടിയത്. ഷിന്റോയുടെയും സുഹൃത്തുക്കളുടെയും മര്‍ദ്ദനമേറ്റ് കഴിഞ്ഞ ദിവസമാണ് ഷാമോന്‍ മരിചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഷാമോനെ സഹോദരനായ ഷിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. വാഴകുളത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. 

മര്‍ദ്ദനത്തെ തുടര്‍ന്ന് ഷാമോന്‍ അവശ നിലയിലായി. ഷാമോനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിലേക്ക് എത്തിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ശാരീരിക അസ്വസ്ഥകള്‍ തുടര്‍ന്നതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു ഷാമോന്റെ മരണം. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് ആദ്യം കരുതിയത്. ഷിന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് ഷാമോനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പൊലീസിന്റെ കൈയില്‍ എത്തിയതോടെ സംഭവത്തില്‍ വഴിത്തിരിവുണ്ടായി. തുടര്‍ന്ന് മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ണെന്നും അസ്ഥി ഹൃദയത്തിലേക്ക് കയറിയാണ് മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവ സമയത്ത് ഷിന്റോയും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Murder Case Arrest